Image

എംഎസ്‌എസ്‌ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു

അനില്‍ കുറിച്ചിമുട്ടം Published on 23 June, 2012
എംഎസ്‌എസ്‌ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു
ദമാം: എംഎസ്‌എസ്‌ കിഴക്കന്‍ പ്രവിശ്യാ കുടുംബ സംഗമവും ഏഴാമത്‌ വിദ്യാഭ്യാസ അവാര്‍ഡ്‌ വിതരണവും ദമാമില്‍ നടന്നു. എംഎസ്‌എസ്‌അംഗങ്ങളുടെ കുട്ടികളില്‍ കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷം ഉയര്‍ന്ന മാര്‍ക്ക്‌ നേടിയ 44 പേരാണ്‌ അവാര്‍ഡിനര്‍ഹാരായത്‌.

ദമാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രധാനാധ്യാപിക മറിയു സഗീര്‍ മുഖ്യാഥിതിയായിരുന്നു. മാതാപിതാക്കളില്‍ നിന്ന്‌ കുട്ടികള്‍ക്ക്‌ ലഭിക്കേണ്‌ട ശ്രദ്ധയുടെയും പ്രോത്സാഹനത്തിന്റെയും അനിവാര്യത അവര്‍ വിശദീകരിച്ചു.

എംഎസ്‌എസ്‌ വനിതാ വിഭാഗത്തിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളും ഭാവി പരിപാടികളും സംബന്ധിച്ച്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച വൈസ്‌ പ്രസിഡന്റ്‌ സീനത്ത്‌ നജീബ്‌ പ്രസംഗിച്ചു. ഏപ്രില്‍, മേയ്‌ മാസങ്ങളില്‍ നടത്തിയ പ്രസംഗ പരിശീലന കോഴ്‌സിനെക്കുറിച്ച്‌ ജസീനാ ഫസല്‍ സംസാരിച്ചു. റുബീന, ബാസിഹാന്‍, ഷംല എന്നിവര്‍ കോഴ്‌സ്‌ അനുഭവങ്ങള്‍ പങ്കുവച്ചു.

എംഎസ്‌എസ്‌ പ്രസിഡന്റ്‌ ഡോ. ഉത്താന്‍ കോയ, ജനറല്‍ സെക്രട്ടറി എ. മാമുക്കോയ, അല്‍മുന സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മമ്മു മാഷ്‌, കെഎംസിസി വനിതാ വിഭാഗം പ്രസിഡന്റ്‌ ശബ്‌ന നജീബ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

കുട്ടികള്‍ക്കായി `പൂമൊട്ടുകള്‍' എന്ന പേരില്‍ കൂട്ടായ്‌മ രൂപീകരിച്ചു. നൂറുല്‍ ഫിദയുടെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി മജ്‌ബൂറ നൗഫല്‍ സ്വാഗതവും ഫാത്തിമ ബക്കര്‍ നന്ദിയും പറഞ്ഞു. മുബീനാ മുസ്‌തഫ അവതാരകയായിരുന്നു.
എംഎസ്‌എസ്‌ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക