Image

പ്രശസ്ത കുടുംബ പ്രേഷിതന്‍ സണ്ണി സ്റ്റീഫന്‍ യു.എ.ഇ യില്‍

ഡോ. സന്തോഷ്.ടി.ജോണ്‍ Published on 23 June, 2012
പ്രശസ്ത കുടുംബ പ്രേഷിതന്‍ സണ്ണി സ്റ്റീഫന്‍ യു.എ.ഇ യില്‍
കോട്ടയം: 28 വര്‍ഷമായി ഫാമിലി കൗണ്‍സിലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ലോക പ്രശസ്ത കുടുംബ പ്രേഷിതനും, വചന പ്രഘോഷകനും, സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫന്‍, യൂറോപ്പ് പര്യടനത്തിനു ശേഷം ജൂലൈ 10 മുതല്‍ യു.എ.ഇ യിലെ വിവിധ ദേവാലയങ്ങളില്‍ പ്രസംഗിക്കുന്നു.

ഗഹനവും ഗൗരവപൂര്‍ണ്ണവുമായ കുടുംബ ജീവിത പ്രശ്‌നങ്ങളേയും ആദ്ധ്യാത്മിക വിഷയങ്ങളേയും ശ്രോതാവിന്റെ മനസ്സറിഞ്ഞ്, ആത്മീയ കരുത്തോടെ ലളിതമായി പകര്‍ന്നു നല്‍കുന്നു. ആത്മാവിന്നാഴങ്ങളില്‍ ദൈവസ്‌നേഹാനുഭവം നല്‍കിയും, കുടുംബാംഗങ്ങളില്‍ ആന്തരിക സമാധാനം നല്‍കിയും, ദമ്പതിമാര്‍ തമ്മിലും, കുട്ടികളും, മാതാപിതാക്കളും തമ്മിലുമുള്ള ബന്ധം ഊഷ്മളമാക്കുവാന്‍ ഉതകുന്ന ഉള്‍ക്കാഴ്ച നല്‍കിയും ഈ കുടുംബ നവീകരണ സെമിനാര്‍ ഒരു ആത്മീയ ആഘോഷമാക്കി മാറ്റുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്;
ഡോ. സന്തോഷ്.ടി.ജോണ്‍ (ഡയറക്ടര്‍ ഓഫ് പ്രോഗ്രാംസ്, മെസേജ് മിഷന്‍) 00919745830469, സണ്ണി സ്റ്റീഫന്‍ (വിയന്ന) 00436889484117

sunnystephen999@hotmail.com messagemission@hotmail.com

റിപ്പോര്‍ട്ട്: ഡോ. സന്തോഷ്.ടി.ജോണ്‍
പ്രശസ്ത കുടുംബ പ്രേഷിതന്‍ സണ്ണി സ്റ്റീഫന്‍ യു.എ.ഇ യില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക