Image

ഫുജൈറയില്‍ വാഹനാപകടം: ഇന്ത്യന്‍ വീട്ടുവേലക്കാരി മരിച്ചു

Published on 22 June, 2012
ഫുജൈറയില്‍ വാഹനാപകടം: ഇന്ത്യന്‍ വീട്ടുവേലക്കാരി മരിച്ചു
ഷാര്‍ജ: ഫുജൈറയിലുണ്ടായ വാഹനപകടത്തില്‍ ഇന്ത്യന്‍ വീട്ടുജോലിക്കാരി മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മുന്നില്‍ പോയ ട്രക്കിന്‌ പിന്നില്‍ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന തൊഴിലുടമയായ സ്വദേശി വനിത, ബാംഗ്‌ളാദേശുകാരനായ െ്രെഡവര്‍ എന്നിവര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്‌ച രാവിലെ ഫുജൈറയിലെ ദിബ്ബഅല്‍ തൗഈന്‍ റോഡില്‍ ആയിരുന്നു അപകടം. ട്രക്ക്‌ ഓടിച്ചിരുന്നത്‌ ഏഷ്യന്‍ വംശജനാണെന്ന്‌ ദിബ്ബ ഫുജൈറ പൊലീസ്‌ ഡയറക്ടര്‍ മേജര്‍ സെയ്‌ഫ്‌ അല്‍ സഹ്മി പറഞ്ഞു. ഇയാള്‍ പൊലീസ്‌ കസ്റ്റഡിയിലാണ്‌.

കാര്‍ െ്രെഡവറുടെ അശ്രദ്ധ മൂലമാണ്‌ അപകടമെന്ന്‌ പറയപ്പെടുന്നു. അമിതവേഗത്തിലായിരുന്ന ഇയാള്‍ക്ക്‌ തൊട്ടുമുന്നില്‍ ട്രക്ക്‌ കണ്ടപ്പോള്‍ നിര്‍ത്താന്‍ കഴിഞ്ഞില്ല. സംഭവമറിഞ്ഞയുടന്‍ എത്തിയ പൊലീസ്‌ കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലത്തെിച്ചെങ്കിലും ഇന്ത്യക്കാരി വഴിമധ്യേ മരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക