Image

അബുദാബിയില്‍ മാത്യൂസ്‌ മാര്‍ മക്കാറിയസിന്‌ സ്വീകരണം നല്‍കി

അനില്‍ സി. ഇടിക്കുള Published on 22 June, 2012
അബുദാബിയില്‍ മാത്യൂസ്‌ മാര്‍ മക്കാറിയസിന്‌ സ്വീകരണം നല്‍കി
അബുദാബി: എപ്പിസ്‌കോപ്പ സ്ഥാനത്തേയ്‌ക്ക്‌ ഉയര്‍ത്തപ്പെട്ടശേഷം ആദ്യ യുഎഇ സന്ദര്‍ശനം നടത്തുന്ന ഡോ. മാത്യൂസ്‌ മാര്‍ മക്കാറിയസിന്‌ അബുദാബി മാര്‍ത്തോമ്മ ഇടവകയില്‍ ഊഷ്‌മള സ്വീകരണം നല്‍കി.

ഇടവക സഹവികാരി റവ. ഷാജി തോമസ്‌ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഇടവക വികാരി റവ. ഡോ. ജോണ്‍ ഫിലിപ്പ്‌ അട്ടത്തറയില്‍, ഇടവക ഭാരവാഹികളായ ബോബി ജേക്കബ്‌, സാം വര്‍ഗീസ്‌, വി.ജെ. തോമസ്‌, മറീന മാത്യു, അബുദാബിയിലെ വിവിധ സഭകളുടെ വികാരിമാര്‍ എന്നിവര്‍ ആശംസകര്‍ നേര്‍ന്നു. ഇടവക ട്രസ്റ്റിമാരായ ഷിബു വര്‍ഗീസ്‌, ബിജു ഫിലിപ്പ്‌ എന്നിവര്‍ ഇടവകയുടെ ഉപഹാരങ്ങള്‍ സമ്മാനിച്ചു.

2011 ഓഗസ്റ്റില്‍ എപ്പിസ്‌കോപ്പ സ്ഥാനത്തെത്തിയ മാര്‍ മക്കാറിയസ്‌ സഭയുടെ കോട്ടയം- കൊച്ചി ഭദ്രാസനാധിപനാണ്‌.
അബുദാബിയില്‍ മാത്യൂസ്‌ മാര്‍ മക്കാറിയസിന്‌ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക