Image

തിരുവനന്തപുരം പിഎംഎസ്‌ ഡന്റല്‍ കോളജ്‌ ദശവത്സരാഘോഷങ്ങള്‍ തുടങ്ങി

അനില്‍ സി. ഇടിക്കുള Published on 22 June, 2012
തിരുവനന്തപുരം പിഎംഎസ്‌ ഡന്റല്‍ കോളജ്‌ ദശവത്സരാഘോഷങ്ങള്‍ തുടങ്ങി
അബുദാബി: തിരുവനന്തപുരം വട്ടപ്പാറയില്‍ 2002ല്‍ ആരംഭിച്ച പിഎംഎസ്‌ കോളജ്‌ ഓഫ്‌ ഡന്റല്‍ സയന്‍സ്‌ ആര്‍ട്‌സ്‌ റിസര്‍ച്ച്‌ ദശവത്സരാഘോഷങ്ങള്‍ ജൂണ്‍ 21ന്‌ (വ്യാഴം) കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്‌ടി ഉദ്‌ഘാടനം ചെയ്‌തു.

അബുദാബി താഹ മെഡിക്കല്‍ സെന്റര്‍ ഉടമ ഡോ. ടി.എസ്‌. താഹയുടെ നേതൃത്വത്തില്‍ വിദേശ മലയാളികള്‍ ആരംഭിച്ച എന്‍ആന്‍ഐ സര്‍വീസ്‌ ആന്‍ഡ്‌ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ ആദ്യ സംരംഭമാണ്‌ പിഎംഎസ്‌ ഡന്റല്‍ കോളജ്‌.

നാല്‌ ബാച്ചുകളിലായി 150 വിദ്യാര്‍ഥികള്‍ ഇവിടെ നിന്നും വിജയകരമായി കോഴ്‌സ്‌ പൂര്‍ത്തിയാക്കി. എട്ട്‌ സ്‌പെഷാലിറ്റി എംസിഎസ്‌ കോഴ്‌സുകള്‍ക്ക്‌ തുടക്കം കുറിച്ചു. കോളജിനു ചുറ്റുമുള്ള മൂന്നുരലക്ഷത്തോളം രോഗികള്‍ക്ക്‌ ചികിത്സാ സൗകര്യം നല്‍കി.

ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച്‌ കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ ഓറല്‍ പതോളജി വിഭാഗം സ്റ്റെം സെല്‍ റിസര്‍ച്ച്‌ ആരംഭിച്ചു. പത്താം വാര്‍ഷികത്തോടനുബന്ധിച്ച്‌ പോങ്ങുംമൂട്‌ ഗവണ്‍മെന്റ്‌ എല്‍പി സ്‌കൂള്‍, വട്ടപ്പാറ സെവന്‍സ്‌ ഡേ സ്‌കൂള്‍, വട്ടപ്പാറ എല്‍എംഎ എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക്‌ അഞ്ചു വര്‍ഷത്തെ സൗജന്യ ദന്ത പരിചരണം നല്‍കുമെന്ന്‌ ഡോ. താഹ അറിയിച്ചു.

വാര്‍ഷികത്തോടനുബന്ധിച്ച്‌ പുകയില വിരുദ്ധ പ്രചാരണം, ഓറല്‍ കാന്‍സര്‍ പരിശോധന, മൊബൈല്‍ ദന്തല്‍ കെയര്‍, മികച്ച ദന്തല്‍ കോളജ്‌ അധ്യാപകര്‍ക്ക്‌ അവാര്‍ഡ്‌, ഡസിനിയല്‍ ബ്ലോക്കിന്റെ നിര്‍മാണം തുടങ്ങിയ പരിപാടികള്‍ ആസൂത്രണം ചെയ്‌തിട്ടുണെ്‌ടന്ന്‌ ഡയറക്‌ടര്‍മാരായ ഡോ. ഫൈസല്‍ താഹ, കെവിഎ സലിം എന്നിവര്‍ അറിയിച്ചു.
തിരുവനന്തപുരം പിഎംഎസ്‌ ഡന്റല്‍ കോളജ്‌ ദശവത്സരാഘോഷങ്ങള്‍ തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക