Image

സംഗ്മയെ പിന്തുണയ്ക്കണമെന്നു ജയ

Published on 21 June, 2012
സംഗ്മയെ പിന്തുണയ്ക്കണമെന്നു ജയ
ചെന്നൈ: രാഷ്ട്രപതി സ്ഥാനത്തേക്ക് രാഷ്ട്രീയകക്ഷികള്‍ മുന്‍ലോക്സഭാ സ്പീക്കര്‍ പി.എ. സംഗ്മയെ പിന്തുണയ്ക്കണമെന്നു തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിത. സാംഗ്മയെ പിന്തുണയ്ക്കാനുള്ള മറ്റു പാര്‍ട്ടികളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്നും അവര്‍ ചെന്നൈയില്‍ പറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എഡിഎംകെയുടെ മുന്‍നിലപാടില്‍ മാറ്റമില്ല. സംഗ്മയെ പിന്തുണയ്ക്കുമെന്ന തീരുമാനം. കഴിഞ്ഞമാസം പ്രഖ്യാപിച്ചതാണെന്നും അവര്‍ വ്യക്തമാക്കി. മുന്‍ പ്രസിഡന്റ് എ.പി.ജെ അബ്ദുള്‍ കലാമിന് തന്റെ പിന്തുണ ഉറപ്പാക്കാന്‍ ചില കക്ഷിനേതാക്കള്‍ ശ്രമിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികും സംഗ്മയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക