Image

പോക്കുവരവ് നടപടികള്‍ വേഗത്തിലും കുറ്റമറ്റ രീതിയിലുമാക്കും: അടൂര്‍ പ്രകാശ്

Published on 21 June, 2012
പോക്കുവരവ് നടപടികള്‍ വേഗത്തിലും കുറ്റമറ്റ രീതിയിലുമാക്കും: അടൂര്‍ പ്രകാശ്
തിരുവനന്തപുരം: പോക്കുവരവ് നടപടികള്‍ വേഗത്തിലും കുറ്റമറ്റ രീതിയിലും പൂര്‍ത്തിയാക്കുന്നതിന് റവന്യൂ സര്‍വേ, രജിസ്ട്രേഷന്‍ വകുപ്പുകളുടെ പ്രവര്‍ത്തനം ആധുനിക വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് ഏകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നതായി മന്ത്രി അടൂര്‍ പ്രകാശ് നിയമസഭയെ അറിയിച്ചു. എ.ടി.ജോര്‍ജ്, കെ.അച്യുതന്‍ തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. റവന്യൂ രജിസ്ട്രഷേന്‍ വകുപ്പുകളില്‍ കോമണ്‍ ലാന്‍ഡ് ഡാറ്റാബേസ് തയാറാക്കുന്നതിനായി റവന്യൂ ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റം എന്ന പേരില്‍ ഒരു പദ്ധതി തയാറാക്കിയിട്ടുണ്ട്. വ്യാജ ആധാരങ്ങളുടെ രജിസ്ട്രേഷന്‍ തടയുന്നതിനും നടപടികള്‍ വേഗത്തിലാക്കുന്നതിനുമായി ആധാരത്തോടൊപ്പം ഭൂരേഖ നിര്‍ബന്ധമാക്കുന്നതിനായി 1958ലെ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക