Image

ഗിലാനിക്കെതിരേയുള്ള കോടതിവിധി പാക് ഭരണഘടനാ നിയമങ്ങളുടെ ലംഘനം: കട്ജു

Published on 21 June, 2012
ഗിലാനിക്കെതിരേയുള്ള കോടതിവിധി പാക് ഭരണഘടനാ നിയമങ്ങളുടെ ലംഘനം: കട്ജു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയെ അയോഗ്യനാക്കിയ പാക്കിസ്ഥാന്‍ സുപ്രീംകോടതി വിധി ഭരണഘടനാ നിയമങ്ങളുടെ ലംഘനമാണെന്ന് പ്രസ്കൌണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മാര്‍ക്കണ്ഡേയ കട്ജു. ഗാലറിക്കുവേണ്ടിയുള്ള കളിയാണ് സുപ്രീംകോടതി പുറത്തെടുത്തതെന്നും ഇന്ത്യയുടെ സുപ്രീംകോടതി ജഡ്ജികൂടിയായിരുന്ന കട്ജു പറഞ്ഞു. കോടതിയലക്ഷ്യത്തിനു 30 സെക്കന്‍ഡ് പ്രതീകാത്മക തടവുശിക്ഷ ലഭിച്ച കഴിഞ്ഞ ഏപ്രില്‍ 26 മുതല്‍ ഗീലാനി പ്രധാനമന്ത്രിയല്ലാതായെന്നു ചീഫ് ജസ്റീസ് ഇഫ്തികര്‍ ചൌധരിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് ചൊവ്വാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രസിഡന്റ് സര്‍ദാരിയുടെ കള്ളപ്പണ നിക്ഷേപത്തെക്കുറിച്ച് വിശദീകരണം ചോദിച്ച് സ്വിസ്സര്‍ക്കാരിനു കത്തെഴുതണമെന്ന സുപ്രീംകോടതിയുടെ ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിച്ചതിനാണു ഗീലാനിക്ക് എതിരേ കോടതിയലക്ഷ്യ നടപടിയെടുത്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക