Image

കേരളത്തിലേക്ക് കടത്തിയ ഒന്നരടണ്‍ സ്ഫോടകവസ്തു ശേഖരം പിടികൂടി

Published on 21 June, 2012
കേരളത്തിലേക്ക് കടത്തിയ ഒന്നരടണ്‍ സ്ഫോടകവസ്തു ശേഖരം പിടികൂടി
വെള്ളറട: കേരളത്തിലേക്ക് കടത്തിയ ഒന്നര ടണ്‍ സ്ഫോടക വസ്തു ശേഖരം ചെറിയകൊല്ലയില്‍ പിടികൂടി. ഇന്നലെ പുലര്‍ച്ചേ 6.15 നായിരുന്നു സംഭവം. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന ടി.എന്‍.02 ആര്‍ 8825 നമ്പര്‍ ക്വാളിസ് കാറും സ്ഫോടക വസ്തു ശേഖരവും ഡ്രൈവറും പോലീസ് കസ്റ്റഡിയില്‍. തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് അരി കടത്ത് പിടകിൂടന്ന സ്ക്വാഡിലെ ടിഎസ്ഒ ഫ്യൂജി പ്രമീളയുടെ നേതൃത്വത്തിലുള്ള സംഘം ക്വാളിസിനെ കൈകാണിച്ചിട്ടും നിര്‍ത്താതെ ഓടിച്ചുപോകുകയായിരുന്നു. കാറിനെ പിന്‍തുടരുന്നതിനിടെ കടയാലുമൂട് -മഞ്ഞാലുമൂട്- അരുമന-തിരുവട്ടാര്‍ ഭാഗങ്ങളില്‍ വാഹനം ഓടുന്നതിനിടെ അരുമന- തിരുവട്ടാര്‍ -കളിയിക്കാവിള പോലീസിനെ വിവരം അറിയിച്ചു. അമിത വേഗത്തില്‍ വന്ന കാറിനെ ചെറിയകൊല്ല ചെക്ക്പോസ്റ്റില്‍ കൈ കാണിച്ചിട്ടും ചെക്ക് പോസ്റ്റ് തകര്‍ത്ത് കടക്കാന്‍ ശ്രമിച്ച കാറിനെ ഡ്യൂട്ടി പോലീസ് റോഡില്‍ അള്ള് വലിച്ചിട്ട് പിടികൂടുകയായിരുന്നു. കാറില്‍ നിന്നും ഇറങ്ങിയോടിയ കളിയിക്കാവിള വന്നിയൂര്‍ തടത്തരികത്ത് വീട്ടില്‍ സജി(29)നെ പോലീസ് പിടികൂടി. ടി.എസ്.ഒ. യുടെ നേതൃത്വത്തിലുള്ള സംഘം കാര്‍ പരിശോധിച്ചപ്പോള്‍ 30 ചാക്കുകളിലായി ഒന്നര ടണ്‍ അമോണിയം നൈട്രേറ്റ് കണ്െടത്തി. സ്ഫോടക വസ്തു ശേഖരം അരുമന പോലീസ് എത്തി സുരക്ഷിത സ്ഥാനത്തേക്ക് നീക്കി. കസ്റ്റഡിയിലെടുത്ത സജിയെ പോലീസ് ചോദ്യം ചെയ്യല്‍ ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക