Image

ത്രിരാഷ്ട്ര ട്വന്റി-20: ബംഗ്ളാദേശ് സിംബാബ്വയെ തോല്‍പ്പിച്ചു

Published on 21 June, 2012
ത്രിരാഷ്ട്ര ട്വന്റി-20: ബംഗ്ളാദേശ് സിംബാബ്വയെ തോല്‍പ്പിച്ചു
ഹരാരെ: ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയില്‍ സിംബാബ്വെയ്ക്കെതിരേ ബംഗ്ളാദേശിന് ആറ് വിക്കറ്റ് ജയം. വിജയലക്ഷ്യമായ 150 റണ്‍സ് ബംഗ്ളാദേശ് 15 പന്ത് ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. പുറത്താകാതെ 41 റണ്‍സ് നേടിയ നാസിര്‍ ഹുസൈനാണ് ടോപ്പ് സ്കോറര്‍. മുഷ്ഫിക്കുര്‍ റഹീം (31), മുഹമ്മദുള്ള റിയാദ് (പുറത്താകാത 29) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി. ഹാമില്‍ട്ടണ്‍ മാസകഡ്സയുടെ അര്‍ധ സെഞ്ചുറിയാണ് സിംബാബ്വെയ്ക്ക് തുണയായത്. മാസകഡ്സ 56 റണ്‍സ് നേടി. ബംഗ്ളാദേശിന് വേണ്ടി മഷ്റഫീ മൊര്‍ത്താസ രണ്ടു വിക്കറ്റ് നേടി മാന്‍ ഓഫ് ദ മാച്ചായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക