Image

സല്‍മാന്‍ ബട്ട് ജയില്‍മോചിതനായി

Published on 21 June, 2012
സല്‍മാന്‍ ബട്ട് ജയില്‍മോചിതനായി
ലണ്ടന്‍: ഒത്തുകളിയില്‍ ജയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ട പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട് മോചിതനായി. രണ്ടു വര്‍ഷത്തേക്കാണ് സല്‍മാന്‍ ബട്ട് ശിക്ഷിക്കപ്പെട്ടത്. രണ്ടു വര്‍ഷം തികയാന്‍ ഏഴു മാസം ബാക്കിയിരിക്കേ ശിക്ഷയില്‍ ഇളവു ലഭിച്ചാണ് ബട്ട് പുറംലോകം കണ്ടത്. ബട്ടിനൊപ്പം ശിക്ഷിക്കപ്പെട്ട മുഹമ്മദ് അമീര്‍, മുഹമ്മദ് ആസിഫ് എന്നിവര്‍ നേരത്തേ ജയില്‍മോചിതരായിരുന്നു. 2010 ഓഗസ്റ്റില്‍ ഇംഗ്ളണ്ടിനെതിരേ ലോഡ്സില്‍ നടന്ന ടെസ്റ്റിലാണ് ബട്ട്, അമീര്‍, ആസിഫ് എന്നിവര്‍ ഒത്തുകളിച്ചതായി തെളിഞ്ഞത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക