Image

എഐടിഎ നിലപാട് ആശ്വാസകരമെന്ന് ഭൂപതി

Published on 21 June, 2012
എഐടിഎ നിലപാട് ആശ്വാസകരമെന്ന് ഭൂപതി
ന്യൂഡല്‍ഹി: ലണ്ടന്‍ ഒളിംപിക്സ് ടെന്നിസ് ഡബിള്‍സ് മത്സരങ്ങള്‍ക്കായി രണ്ടു ടീമിനെ അയക്കാന്‍ തീരുമാനിച്ച ഓള്‍ ഇന്ത്യ ടെന്നിസ് ഫെഡറേഷന്റെ തീരുമാനം ആശ്വാസകരമെന്ന് മഹേഷ് ഭൂപതി. ഒളിംപിക്സില്‍ പങ്കെടുക്കാന്‍ കഴിയുന്നതില്‍ തനിക്കും രോഹന്‍ ബൊപ്പണ്ണയ്ക്കും സന്തോഷമുണ്ടെന്നും ഇരുവരും സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യയിലെ ഒന്നാം നമ്പര്‍ താരമായ ലിയാന്‍ഡര്‍ പെയ്സിനൊപ്പം കളിക്കാന്‍ ഭുപതിയും ബൊപ്പണ്ണയും വിസമ്മതിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ടെന്നിസ് അസോസിയേഷന്‍ ഡബിള്‍സിന് രണ്ടു ടീമിനെ അയക്കാന്‍ തീരുമാനിച്ചത്. പെയ്സിനൊപ്പം ജൂനിയര്‍ താരം വിഷ്ണുവര്‍ധനെ അയക്കാനായിരുന്നു അസോസിയേഷന്‍ തീരുമാനിച്ചത്. തീരുമാനത്തില്‍ പ്രതിഷേധിച്ച് പെയ്സ് ഒളിംപിക്സില്‍ നിന്നും പിന്മാറി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക