Image

കപ്പലിന്റെ ഡീസല്‍ ബോക്സ് കരയ്ക്കടിഞ്ഞു

Published on 21 June, 2012
കപ്പലിന്റെ ഡീസല്‍ ബോക്സ് കരയ്ക്കടിഞ്ഞു
തളിക്കുളം: തമ്പാന്‍ കടവില്‍ കപ്പലിന്റെ ഡീസല്‍ ബോക്സ് കരയ്ക്കടിഞ്ഞു. നാലടി ഉയരമുള്ള സമചതുരാകൃതിയിലുള്ള ബോക്സാണ് കരയ്ക്കടിഞ്ഞത്. ഡീസല്‍ ബോക്സ് കണ്ട മത്സ്യത്തൊഴിലാളികളും ജാഗ്രത സമിതി പ്രവര്‍ത്തകരും പോലീസിനെ വിവരം അറിയിച്ചു. ഇതിനെത്തുടര്‍ന്ന് പോലീസെത്തി ബോക്സ് തുറന്ന് പരിശോധിച്ചു. ബോക്സിനുള്ളില്‍ നിറയെ മണ്ണായിരുന്നു. ഉപയോഗശൂന്യമായ ബോക്സ് കപ്പലില്‍നിന്ന് ഉപേക്ഷിച്ചതാവാമെന്ന് സംശയിക്കുന്നു. ഇതിന്റെ പൈപ്പുകളും ദ്രവിച്ചിട്ടുണ്ട്. ബോക്സ് കരയ്ക്ക് കയറ്റിവച്ചിരിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക