Image

സൌമ്യയുടെ ഫോറന്‍സിക് പരിശോധനാ രേഖകള്‍ കണ്ടെത്തി

Published on 21 June, 2012
സൌമ്യയുടെ ഫോറന്‍സിക് പരിശോധനാ രേഖകള്‍ കണ്ടെത്തി
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് കാണാതെ പോയ സൌമ്യയുടെ ഫോറന്‍സിക് പരിശോധനാ രേഖകള്‍ കണ്ടെത്തി. ആശുപത്രി മോര്‍ച്ചറിക്ക് സമീപമുള്ള ഷെല്‍ഫില്‍ നിന്നാണ് രേഖകള്‍ കണ്ടെത്തിയത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് പ്രമാദമായ കേസുകളുടെ പോസ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അടക്കമുള്ള രേഖള്‍ കാണാതായ സംഭവം വിവാദമായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് സൌമ്യയുടെ ആന്തരികാവയവ പരിശോധനയുടെ രേഖകള്‍ കണ്ടെത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക