Image

ചട്ടക്കാരിയുടെ വിലക്ക്‌ നീങ്ങി

Published on 21 June, 2012
ചട്ടക്കാരിയുടെ വിലക്ക്‌ നീങ്ങി
`ചട്ടക്കാരി' എന്ന സിനിമയ്‌ക്ക്‌ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക്‌ തീയറ്റര്‍ ഉടമകളുടെ സംഘടന നീക്കി. കൊച്ചിയില്‍ ചേര്‍ന്ന സിനിമ സംഘടനകളുടെ യോഗത്തിലാണ്‌ വിലക്ക്‌ നീക്കാന്‍ ധാരണയായത്‌. ജൂണില്‍ പ്രദര്‍ശനത്തിന്‌ എത്തേണ്‌ട സിനിമയുടെ റിലീസ്‌ വിലക്കിനെ തുടര്‍ന്ന്‌ മാറ്റിവെയ്‌ക്കുകയായിരുന്നു. ഫിലിം എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷന്റേതായിരുന്നു വിലക്ക്‌.

സിനിമ ക്ഷേമനിധിയിലേക്ക്‌ ഒരോ ടിക്കറ്റില്‍ നിന്നും മൂന്ന്‌ രൂപ പിരിച്ചെടുക്കാന്‍ സാംസ്‌കാരിക വകുപ്പ്‌ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു വിലക്ക്‌. സിനിമ ക്ഷേമനിധി ചെയര്‍മാനായ ജി.സുരേഷ്‌കുമാറാണ്‌ ചട്ടക്കാരിയുടെ നിര്‍മ്മാതാവ്‌. ഇതേതുടര്‍ന്നാണ്‌ വിലക്കുമായി തിയറ്റര്‍ ഉടമകള്‍ രംഗത്തെത്തിയത്‌.

സേതുമാധവന്റെ മകന്‍ സന്തോഷ്‌ സേതുമാധവനാണ്‌ സംവിധായകനാകുന്നത്‌. ഈ മാസം ചിത്രം തിയേറ്ററുകളിലെത്തും.

ലക്ഷ്‌മി ചെയ്‌ത ജൂലി എന്ന ആംഗ്ലോ ഇന്ത്യന്‍ നായികയെ പുതിയ ചട്ടക്കാരിയില്‍ അവതരിപ്പിക്കുന്നത്‌ ഷംനാ കാസിമാണ്‌. മോഹനായി എത്തുന്നത്‌ യുവ നായകനായ ഹേമന്ദും.

പഴയ ചിത്രത്തിലെ അഭിനേതാക്കളില്‍ സുകുമാരി മാത്രമാണ്‌ പുതിയ ചട്ടക്കാരിയില്‍ അഭിനയിക്കുന്നത്‌. ഇന്നസെന്റും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്‌.

എഞ്ചിന്‍ ്രൈഡവറായ മോറീസിന്റെ (ഇന്നസെന്റ്‌) മകളാണ്‌ ജൂലി. ജൂലിയുടെ കൂട്ടുകാരിയായ ഉഷയുടെ സഹോദരനാണ്‌ മോഹന്‍. ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ്‌ ചിത്രത്തിന്റെ പ്രമേയം.
ചട്ടക്കാരിയുടെ വിലക്ക്‌ നീങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക