ആപ്പിള്‍ കഴിഞ്ഞ ത്രൈമാസത്തില്‍ റെക്കോഡ് വരുമാനം നേടി. 2857 കോടി ഡോളറാണ് കമ്പനിയുടെ വരുമാനം.
വരുമാനത്തില്‍ 82 ശതമാനവും ലാഭത്തില്‍ 125 ശതമാനവും വര്‍ധന കൈവരിച്ചുകൊണ്ട് ഏറ്റവും മികച്ച ത്രൈമാസ പ്രവര്‍ത്തന ഫലമാണ് പുറത്തുവിട്ടതെന്നും ഇതില്‍ തനിക്ക് അതിയായ ആവേശമുണ്ടെന്നും ആപ്പിള്‍ സിഇഒ സ്റ്റീവ് ജോബ്സ് പറഞ്ഞു.
കമ്പനി ഉത്പാദിപ്പിച്ച മുഴുവന്‍ ഐപാഡുകളും വിറ്റുതീര്‍ക്കാന്‍ കഴിഞ്ഞതായി ആപ്പിള്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അറിയിച്ചു. ഐഫോണുകളുടെയും ഐപാഡുകളുടെയും വില്പന കുതിച്ചുയര്‍ന്നതാണ് വരുമാനവും ലാഭവും ഉയരാന്‍ സഹായിച്ചത്. ഐഫോണുകളുടെയും ഐപാഡുകളുടെയും വില്പന രണ്ട് മടങ്ങ് വര്‍ധിച്ചു. 2.03 കോടി ഐഫോണുകളും 92.5 ലക്ഷം ഐപാഡുകളുമാണ് മൂന്ന് മാസം കൊണ്ട് വിറ്റഴിച്ചത്.
മാക് കമ്പ്യൂട്ടറുകളുടെ വില്പന 14 ശതമാനം ഉയര്‍ന്ന് 39.5 ലക്ഷത്തിലും ഐപോഡുകളുടെ വില്പന 20 ശതമാനം വര്‍ധിച്ച് 75.4 ലക്ഷത്തിലുമെത്തി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല