Image

പാകിസ്താനില്‍ പുതിയ പ്രധാനമന്ത്രിയെ നാളെ തിരഞ്ഞെടുക്കും

Published on 21 June, 2012
പാകിസ്താനില്‍ പുതിയ പ്രധാനമന്ത്രിയെ നാളെ തിരഞ്ഞെടുക്കും
ഇസ്‌ലമാബാദ്: പാകിസ്താന്റെ പുതിയ പ്രധാന മന്ത്രിയെ വെള്ളിയാഴ്ച തിരഞ്ഞെടുക്കും. ഇതിനായി പാര്‍ലമെന്റിന്റെ പ്രത്യേക യോഗം ചേരും. യൂസഫ് റാസ ഗീലാനിയെ സുപ്രീം കോടതി അയോഗ്യനാക്കിയതിനെ ത്തുടര്‍ന്നാണ് പ്രധാനമന്ത്രിപദം ഒഴിവ് വന്നത്.

ടെക്‌സ്റ്റൈല്‍ മന്ത്രി മഖ്ദൂം ഷഹാബുദ്ദീന്‍ ആയിരിക്കും പ്രധാനമന്ത്രി എന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ചൊവ്വാഴ്ച രാത്രി വൈകി ചേര്‍ന്ന ഭരണകക്ഷിയായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാക്കളുടെ യോഗം മഖ്ദൂം ഷഹാബുദ്ദീനെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചുവെന്നാണ് പാക് ചാനലായ ജിയോ ടി.വി. റിപ്പോര്‍ട്ട് ചെയ്തത്. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക