Image

പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത് താനല്ല; ടി.പിയെ വധിച്ചവരെന്ന് വി.എസ്.

Published on 21 June, 2012
പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത് താനല്ല; ടി.പിയെ വധിച്ചവരെന്ന് വി.എസ്.
തിരുവനന്തപുരം: പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത് താനല്ലെന്നും മറിച്ച് ടി.പി. ചന്ദ്രശേഖരനെ വധിച്ചവരാണെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍.

''പാര്‍ട്ടി പ്രതിസന്ധിയിലായപ്പോള്‍ ഞാന്‍ പാര്‍ട്ടിയെ കൈയൊഴിഞ്ഞുവെന്നാണ് ചിലര്‍ പറയുന്നത്. നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പുദിവസം ഞാന്‍ ടി.പി. ചന്ദ്രശേഖരന്റെ വീട്ടില്‍ പോയതിനെതിരെയും ഇവിടെ ചര്‍ച്ചകളില്‍ വിമര്‍ശനം വന്നിരുന്നു. ടി.പി. ചന്ദ്രശേഖരന്റെ മകന്റെയും ഭാര്യയുടെയും വൃദ്ധയായ മാതാവിന്റെയും ദുഃഖത്തില്‍ പങ്കുചേരാനാണ് ഞാന്‍ പോയത്. അത് ഒരു കമ്യൂണിസ്റ്റുകാരന്‍ കാട്ടേണ്ട മാന്യതയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക