Image

പോലീസിനെ കുഴക്കി കുഞ്ഞനന്തനും കാരായി രാജനും കാണാമറയത്തുതന്നെ

Published on 21 June, 2012
പോലീസിനെ കുഴക്കി കുഞ്ഞനന്തനും കാരായി രാജനും കാണാമറയത്തുതന്നെ
കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ സി.പി.എം. പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തനും കൊലയാളിസംഘത്തിലുള്‍പ്പെട്ട കെ.ഷിനോജും സംഘത്തിന് വഴികാട്ടിയായ സി.കെ.രജികാന്ത് എന്ന കൂരാപ്പനും അന്വേഷണസംഘത്തെ കുഴയ്ക്കുന്നു. പാര്‍ട്ടിഗ്രാമങ്ങളിലെ സുരക്ഷിത കേന്ദ്രങ്ങളില്‍ നേതൃത്വം ഒളിവില്‍ പാര്‍പ്പിച്ചിട്ടുള്ള ഇവര്‍ ഇനിയും പോലീസിന്റെ വലയില്‍ കുടുങ്ങിയിട്ടില്ല. ഫസല്‍ വധക്കേസിലെ പ്രതിയും ടി.പി. വധക്കേസിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വ്യക്തമാവുകയും ചെയ്ത സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജനും തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി ചന്ദ്രശേഖരനും പാര്‍ട്ടിഗ്രാമങ്ങളിലെ കാണാമറയത്താണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക