Image

റുമാനിയയുടെ മുന്‍ പ്രധാനമന്ത്രി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Published on 21 June, 2012
റുമാനിയയുടെ മുന്‍ പ്രധാനമന്ത്രി ആത്മഹത്യയ്ക്ക് ശ്രമിച്ചു
ബുച്ചാറെസ്റ്റ്: റുമാനിയയില്‍ മുന്‍ പ്രധാനമന്ത്രി അഡ്രിയാന്‍ നാസ്താസെ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഴിമതി കേസില്‍ രണ്ട് വര്‍ഷത്തെ ജയില്‍ശിക്ഷ ശരിവച്ചുകൊണ്ട് റുമാനിയ ഹൈക്കോടതിയുടെ വിധി വന്നതിനെ തുടര്‍ന്നായിരുന്നു അഡ്രിയാന്റെ ആത്മഹത്യാശ്രമം. സ്വന്തം തോക്ക് ഉപയോഗിച്ച് കഴുത്തില്‍ വെടിവച്ച അദ്ദേഹത്തെ ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക