Image

മരുന്നുകളുടെ വില കൂട്ടിയാല്‍ കര്‍ശന നടപടി: വി.എസ്. ശിവകുമാര്‍

Published on 20 June, 2012
മരുന്നുകളുടെ വില കൂട്ടിയാല്‍ കര്‍ശന നടപടി: വി.എസ്. ശിവകുമാര്‍
തിരുവനന്തപുരം: വിലകൂട്ടി മരുന്ന് വിറ്റാല്‍ മരുന്നു കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍. 10 ശതമാനം വിലവര്‍ധന വരുത്താന്‍മാത്രമാണ് മരുന്ന് കമ്പനികള്‍ക്ക് അധികാരമുള്ളത്. എന്നാല്‍ വന്‍വിലവര്‍ധനയാണ് വരുത്തിയിരിക്കുന്നതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

സംസ്ഥാനത്ത് മരുന്നുകള്‍ക്ക് ക്ഷാമമില്ലെന്നും സര്‍ക്കാര്‍ വിലക്കുറച്ച് മരുന്നു വില്‍ക്കുമെന്നും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെ മന്ത്രി പറഞ്ഞു. വിലനിയന്ത്രണപ്പട്ടികയില്‍ നിലവിലുള്ളത് 76 മരുന്നുകള്‍ മാത്രമാണ്. 660 ഇനം മരുന്നുകള്‍ പട്ടികയില്‍പ്പെടുത്തേണ്ടതുണ്െടന്നും ശിവകുമാര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക