Image

മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടരുതെന്നു ജെഡിയു

Published on 20 June, 2012
മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടരുതെന്നു ജെഡിയു
ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപി ഉയര്‍ത്തിക്കാട്ടരുതെന്നു ജനതാ ദള്‍ (യുണൈറ്റഡ്) ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ സഖ്യം ഉപേക്ഷിക്കുമെന്നു പാര്‍ട്ടി ജെഡിയു ജനറല്‍ സെക്രട്ടറി ശിവാനന്ദ് തിവാരി മുന്നറിയിപ്പു നല്കി. ഒരു മതഭ്രാന്തനുമായി അധികാരം പങ്കിടാന്‍ ജെഡിയു തയാറല്ലെന്നും 1996ല്‍ ബിജെപിയുമായി സഖ്യത്തിലായ തന്റെ പാര്‍ട്ടിക്കു തത്വങ്ങളില്‍നിന്നു വ്യതിചലിക്കാനാവില്ലെന്നും തിവാരി പറഞ്ഞു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിനു പിന്നാലെ ശിവാനന്ദ് തിവാരിയും മോഡിക്കെതിരേ ശക്തമായി രംഗത്തുവന്നിരിക്കുകയാണ്. മോഡിയെ പുറത്താക്കാന്‍ അടല്‍ ബിഹാരി വാജ്പേയ് ഒരുങ്ങിയെന്നും എന്നാല്‍ എല്‍.കെ. അഡ്വാനി അടക്കമുള്ള നേതാക്കള്‍ അത് എതിര്‍ത്തുവെന്നും തിവാരി പറഞ്ഞു. മോഡിയുടെ ചെയ്തികളുടെ ഫലമായാണു 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പരാജയപ്പെട്ടത്. വാജ്പേയിയുടെ ഉദാരസമീപനം മൂലമാണ് ജനം ബിജെപിക്ക് വോട്ട് ചെയ്തിരുന്നത്. മോഡിമൂലം അതില്ലാതായി: തിവാരി പറഞ്ഞു. മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നയാളെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കണമെന്ന നിതീഷ്കുമാറിന്റെ അഭിപ്രായത്തെ ആര്‍എസ്എസ് വിമര്‍ശിച്ചു. നിതീഷ് വോട്ട്ബാങ്ക് രാഷ്ട്രീയം കളിക്കുകയാണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക