Image

ജൂസ് പാത്രത്തില്‍ ഉടമ മൂത്രമൊഴിച്ചു; ഐസ് ക്രീം പാര്‍ലര്‍ സര്‍ക്കാര്‍ പൂട്ടി

Published on 20 June, 2012
ജൂസ് പാത്രത്തില്‍ ഉടമ മൂത്രമൊഴിച്ചു; ഐസ് ക്രീം പാര്‍ലര്‍ സര്‍ക്കാര്‍ പൂട്ടി
പനാജി: ഐസ് ക്രീം പാര്‍ലറില്‍ ജൂസ് ഉണ്ടാക്കാനുപയോഗിക്കുന്ന പാത്രത്തില്‍ ഉടമ മൂത്രമൊഴിക്കുന്ന വീഡിയോ പുറത്തുവന്നതിനെത്തുടര്‍ന്ന് ഐസ് ക്രീം പാര്‍ലര്‍ സര്‍ക്കാര്‍ പൂട്ടി. പനാജിക്കു സമീപം പോണ്ട പട്ടണത്തിലാണ് സംഭവം. ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റാണു നടപടിയെടുത്തത്. പാര്‍ലറിലെ മറ്റൊരു ജീവനക്കാരനാണ് മുതലാളിയുടെ വിക്രിയ കണ്ടു പിടിച്ചതും മൊബൈല്‍ കാമറയില്‍ പകര്‍ത്തിയതും. പിന്നീട് അയാള്‍ വീഡിയോ നിരവധി ആളുകള്‍ക്ക് അയച്ചു കൊടുക്കുകയും സിഡിയില്‍ ആക്കുകയും ചെയ്തു. വീഡിയൊ ലഭിച്ചവരുടെ കൂട്ടത്തില്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് തലവന്‍ സലി വെല്‍ജിയുമുണ്ടായിരുന്നു. പാര്‍ലറിലെ പരിശോധനയ്ക്കു ഫുഡ് ഇന്‍സ്പെക്ടര്‍മാരായ ശൈലേഷ് ഷെന്‍വിയും രാജാറാം പാട്ടീലും നേതൃത്വം നല്‍കി. പരിശോധനയില്‍ വൃത്തിഹീനമായ രീതിയിലാണ് പാര്‍ലര്‍ നടത്തുന്നതെന്നു ബോധ്യപ്പെട്ടതിനാലാണ് പൂട്ടാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക