Image

രാഹുലിന്റെ ജന്മദിനത്തില്‍ ജനിച്ച കുട്ടികള്‍ക്ക് കോണ്‍ഗ്രസ് വക സ്വര്‍ണ മോതിരം

Published on 20 June, 2012
രാഹുലിന്റെ ജന്മദിനത്തില്‍ ജനിച്ച കുട്ടികള്‍ക്ക് കോണ്‍ഗ്രസ് വക സ്വര്‍ണ മോതിരം
പോണ്ടിച്ചേരി: എഐഐസിസി സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ ജന്‍മദിനം പോണ്ടിച്ചേരിയിലെ കോണ്‍ഗ്രസുകാര്‍ ആഘോഷിച്ചത് അന്നേ ദിവസം പോണ്ടിച്ചേരി സര്‍ക്കാര്‍ പ്രസവ ആശുപത്രിയില്‍ ജനിച്ച 35 കുട്ടികള്‍ക്ക് സ്വര്‍ണ മോതിരം നല്‍കി. 19 നായിരുന്നു രാഹുലിന്റെ ജന്മദിനം. യൂത്ത് കോണ്‍ഗ്രസിന്റെ പോണ്ടിച്ചേരി യൂണിറ്റാണ് ഈ ആശയം മുന്നോട്ടുവച്ചത്. അത് കോണ്‍ഗ്രസ് നേതൃത്വം അംഗീകരിക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ശങ്കര്‍ മോതിര വിതരണത്തിന് നേതൃത്വം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക