Image

ഹൌസ് ബോട്ട് സമരം: ചര്‍ച്ചയ്ക്ക് തയാറെന്ന് സിഐടിയു

Published on 20 June, 2012
ഹൌസ് ബോട്ട് സമരം: ചര്‍ച്ചയ്ക്ക് തയാറെന്ന് സിഐടിയു
ആലപ്പുഴ: ഹൌസ് ബോട്ട് മേഖലയിലെ സമരം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ തയാറാണെന്ന് ഹൌസ് ബോട്ട് ആന്‍ഡ് റിസോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്‍ സിഐടിയു പ്രസിഡന്റ് സി.കെ. സദാശിവന്‍ എംഎല്‍എ പറഞ്ഞു. ഹൌസ് ബോട്ട് മേഖലയില്‍ തൊഴിലാളികള്‍ ഇതുവരെ പണിമുടക്കിയിട്ടില്ല. തൊഴിലാളികള്‍ക്ക് പകരം ഇപ്പോള്‍ ഹൌസ് ബോട്ട് ഉടമകളാണ് പണിമുടക്കിയിരിക്കുന്നത്. സമരമുണ്ടായാല്‍ ഈ മേഖല തകരുമെന്ന് അറിയാവുന്ന തൊഴിലാളികള്‍ ദേശീയ പൊതുപണിമുടക്കിലും ഹര്‍ത്താല്‍ദിനങ്ങളില്‍ പോലും ഹൌസ് ബോട്ട് മേഖലയെ ഒഴിവാക്കിയിരുന്നു. തൊഴിലാളികളുടെ കൂലി വര്‍ധനവ് സംബന്ധിച്ച് ജൂലൈ 15നകം ചര്‍ച്ച നടത്തണമെന്നായിരുന്നു യൂണിയന്റെ നിലപാട്. നിലവില്‍ യൂണിയന്‍ 10,000 രൂപ ശമ്പളവും 250 രൂപ ബാറ്റയും ഓവര്‍ ടൈം അലവന്‍സുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹൌസ് ബോട്ട് ഉടമകള്‍ 6600 രൂപ ശമ്പളവും 160 രൂപ ബാറ്റയും നല്കാന്‍ തയാറായിട്ടുണ്ട്. ഉടന്‍ തന്നെ ഹൌസ്് ബോട്ട് മേഖലയില്‍ നിലനില്ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സമരത്തിന് ഉത്തരവാദികള്‍ സിഐടിയു നേതൃത്വത്തിലുള്ള തൊഴിലാളി സംഘടനയാണെന്ന നിലപാടിലാണ് ബുക്കിംഗ് നിര്‍ത്തിവച്ചിരിക്കുന്ന ഹൌസ് ബോട്ട് ഉടമ സംഘടനകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക