Image

സോമാലിയന്‍ കടല്‍ക്കൊള്ള: ബന്ധുക്കള്‍ ധര്‍ണ നടത്തി

Published on 20 June, 2012
സോമാലിയന്‍ കടല്‍ക്കൊള്ള: ബന്ധുക്കള്‍ ധര്‍ണ നടത്തി
ന്യൂഡല്‍ഹി: സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ മലയാളികള്‍ അടക്കമുള്ള ഇന്ത്യാക്കാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാവികരുടെ ബന്ധിക്കള്‍ പാര്‍ലമെന്റിനു മുമ്പില്‍ ധര്‍ണ നടത്തി. നാല് മലയാളികളടക്കം 20 ഇന്ത്യാക്കാര്‍ ഉള്‍പ്പെടുന്ന റോയല്‍ ഗ്രേസ് എന്ന കപ്പല്‍ കഴിഞ്ഞ മാര്‍ച്ചിലാണ് കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയത്. മുഖ്യമന്ത്രിമാര്‍ അടക്കം രാഷ്ട്രപതി വരെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നു കൊള്ളക്കാരുടെ പിടിയിലായ ഒറ്റപ്പാലം സ്വദേശി മിഥുന്റെ പിതാവ് ചന്ദ്രന്‍ ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക