Image

നേതൃത്വം ആവശ്യപ്പെട്ടാല്‍ എംഎല്‍എമാരുടെ യോഗം വിളിക്കാമെന്നു സദാനന്ദ ഗൌഡ

Published on 20 June, 2012
നേതൃത്വം ആവശ്യപ്പെട്ടാല്‍ എംഎല്‍എമാരുടെ യോഗം വിളിക്കാമെന്നു സദാനന്ദ ഗൌഡ
ബാംഗളൂര്‍: ബിജെപി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാല്‍ നിയമ സഭാകക്ഷി യോഗം വിളിക്കാന്‍ തയാറാണെന്നു കര്‍ണാടക മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൌഡ. ഇക്കാര്യം സംബന്ധിച്ചു പാര്‍ട്ടി നേതൃത്വവുമായി താന്‍ ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലങ്ങളിലെ വികസനമുള്‍പ്പെടെ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മൂന്നുദിവസത്തിനകം നിയമസഭാകക്ഷി യോഗം വിളിക്കണമെന്നു മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ അനുകൂലിക്കുന്നവര്‍ ചൊവ്വാഴ്ച അന്ത്യശാസനം നല്കിയിരുന്നു. സദാനന്ദ ഗൌഡയെ പുറത്താക്കുകയാണു വിമതരുടെ ലക്ഷ്യം. ഗൌഡയ്ക്കു പകരക്കാരനായി വിമതപക്ഷം ഉയര്‍ത്തിക്കാട്ടുന്ന ഗ്രാമവികസന മന്ത്രി ജഗദീഷ് ഷെട്ടാര്‍ കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്താന്‍ ഉടന്‍ ഡല്‍ഹിക്കു പോകും. മുഖ്യമന്ത്രിസ്ഥാനത്തേക്കു തിരിച്ചെത്താന്‍ പലവട്ടം ശ്രമിച്ചു പരാജയപ്പെട്ട യെദിയൂരപ്പ ഇപ്പോള്‍ ജഗദീഷ് ഷെട്ടാറെ മുന്‍നിര്‍ത്തിയാണു പോരാട്ടം നടത്തുന്നത്. യെദിയൂരപ്പയെപ്പോലെ ലിംഗായത്ത് വിഭാഗക്കാരനാണു ഷെട്ടാര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക