Image

കുവൈറ്റില്‍ ഇന്ത്യന്‍ ഡോക്ടര്‍ ഫോറം പുതിയ കമ്മിറ്റി നിലവില്‍ വന്നു

സലിം കോട്ടയില്‍ Published on 20 June, 2012
കുവൈറ്റില്‍ ഇന്ത്യന്‍ ഡോക്ടര്‍ ഫോറം പുതിയ കമ്മിറ്റി നിലവില്‍ വന്നു
കുവൈറ്റ്‌ സിറ്റി: ഇന്ത്യന്‍ ഡോക്ടര്‍ ഫോറം കുവൈറ്റിന്റെ പുതിയ പ്രസിഡന്റായി ഡോ. അമീര്‍ അഹമ്മദിനെ കെരഞ്ഞെടുത്തു. ജാബ്രിയയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ഡോ നമ്പൂതിരി അധ്യക്ഷ പ്രസംഗം നടത്തി. തുടര്‍ന്ന്‌ കഴിഞ്ഞ രണ്‌ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ യോഗത്തില്‍ അവതരിപ്പിച്ചു. കഴിഞ്ഞ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന വിവിധ കലാ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ ജനറല്‍ സെക്രട്ടറി ഡോ. മുരളി ഗോപാല്‍ വിശദീകരിച്ചു. വരവ്‌ ചെലവ്‌ കണക്കുകള്‍ ഡോ. പി.സി. നായര്‍ ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ച്‌ അംഗീകാരം നല്‍കുകയും ചെയ്‌തു. ഡോ. നമ്പൂതിരിയുടെ നേതൃത്വത്തിലെ കഴിഞ്ഞ രണ്‌ടു വര്‍ഷത്തെ ഫോറത്തിന്റെ പ്രവര്‍ത്തനം സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍ക്ക്‌ പോലും ആശ്വാസമാകുവിധം ജനങ്ങളിലേക്ക്‌ എത്തിക്കാനായതായി യോഗം അഭിപ്രായപെട്ടു.

2012 -14 കാലത്തേയ്‌ക്കുള്ള പുതിയ ഭരണ സമതിയെയും യോഗം തിരഞ്ഞെടുത്തു. ഡോ. നമ്പൂതിരി (ചെയര്‍മാന്‍), ഡോ. അമീര്‍ അഹമ്മദ്‌ (പ്രസിഡന്റ്‌ ), ഡോ. വിനോദ്‌ ഗോവേര്‍, ഡോ. ഉഷ രാജാറാം (വൈസ്‌ പ്രസിഡന്റ്‌), ഡോ ജഗനാഥ്‌ ചോടന്‌കര്‍ (ജനറല്‍ സെക്രട്ടറി), ഡോ. രാധാകൃഷ്‌ണ പണിക്കര്‍ (ട്രഷറര്‍), ഡോ. സുരാജ്‌ ഡേവിസ്‌ (വെബ്‌ മാനേജര്‍), ഡോ. ജസ്‌നീറ്റ്‌ നരന്‍ഗ്‌, ഡോ. അരുണ്‍ ജോഷി, ഡോ. ജാഫെര്‍ ഇസ്‌മില്‍, ഡോ. സമീര്‍ ഹുമാദ്‌ (സെക്രട്ടറി), ഡോ. ദിവ്യ ദാമോദര്‍, ഡോ. ശങ്കര്‍ (ജോ. സെക്രട്ടറി), ഡോ. നസീം പാര്‍ക്കര്‍ (ജോ. ട്രഷറര്‍), ഡോ സുനില്‍ കോടാലി (അസി. വെബ്‌ മാനേജര്‍) എന്നിവരെ തെരഞ്ഞുടുത്തു.

പുതിയ ഭരണ സമിതിയിലേക്ക്‌ പ്രവര്‍ത്തന ശേഷിയുള്ള യുവ തലമുറയിലെ ഡോക്ടര്‍മാര്‍ മുന്നോട്ട്‌ വന്നതിലുള്ള സന്തോഷം യോഗത്തില്‍ അംഗങ്ങള്‍ പ്രകടിപ്പിച്ചു. മുന്നോട്ടുള്ള പ്രയാണത്തില്‍ തുടര്‍ന്നും കമ്മിറ്റിക്കുള്ള സഹായ സഹകരണങ്ങള്‍ ചെയര്‍മാന്‍ നമ്പൂതിരി അംഗങ്ങളോട്‌ അഭ്യര്‍ഥിച്ചു. പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്ത എല്ലാവര്‍ക്കും പുതിയ പ്രസിഡന്റ്‌ അമീര്‍ അഹമ്മദ്‌ കൃതജ്ഞത പ്രകാശിപ്പിച്ചു. സെക്രട്ടറി ഡോ. ജഗനാഥ്‌ ചോടന്‌കര്‍ നന്ദി പറഞ്ഞു. തുടര്‍ന്ന്‌ നടന്ന കലാ വിരുന്നും ഡിന്നറും നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക