Image

പൗരോഹിത്യ ജൂബിലി ആഘോഷിക്കുന്ന റവ. ഡോ. ജോണ്‍ ഫിലിപ്പിന്‌ ഇടവകയുടെ അനുമോദനം

അനില്‍ സി. ഇടിക്കുള Published on 20 June, 2012
പൗരോഹിത്യ ജൂബിലി ആഘോഷിക്കുന്ന റവ. ഡോ. ജോണ്‍ ഫിലിപ്പിന്‌ ഇടവകയുടെ അനുമോദനം
അബുദാബി: പൗരോഹിത്യ രജത ജൂബിലിയിലേക്ക്‌ പ്രവേശിച്ച അബുദാബി മാര്‍ത്തോമ്മ ഇടവക വികാരി റവ. ഡോ. ജോണ്‍ ഫിലിപ്പ്‌ അട്ടത്തറക്ക്‌ ഇടവകാംഗങ്ങള്‍ അനുമോദനങ്ങള്‍ നേര്‍ന്നു.

മുസഫ മാര്‍ത്തോമ്മ ദേവാലയത്തില്‍ നടന്ന അനുമോദന സമ്മേളനത്തില്‍ സഭയുടെ കോട്ടയം - കൊച്ചി ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ്‌ മാര്‍ മക്കറിയാസ്‌ മുഖ്യാതിഥിയായി പങ്കെടുത്തു. ഇടവക വികാരി റവ. ഷാജി തോമസ്‌ അധ്യക്ഷത വഹിച്ചു.

സെന്റ്‌ സ്റ്റീഫന്‍സ്‌ സിറിയന്‍ യാക്കോബായ ഇടവക വികാരി റവ. ഫാ. വര്‍ഗീസ്‌ അറയ്‌ക്കല്‍ മാര്‍ ഗ്രിഗോറിയസ്‌ സിറിയന്‍ ക്‌നാനായ ഇടവക വികാരി റവ. ഫാ. ജോണ്‍ മാത്യു, ഷാര്‍ജ മാര്‍ത്തോമ്മ ഇടവക വികാരി റവ. ഫിലിപ്പ്‌ സി. മാത്യു, സഹവികാരി റവ. കെ.എസ്‌. മാത്യു, സിഎസ്‌ഐ ഇടവക വികാരി റവ. മാത്യു മാത്യു, അലൈന്‍ മാര്‍ത്തോമ്മ ഇടവക സെക്രട്ടറി ബിജു ജോര്‍ജ്‌, അബുദാബി ഇടവക ഭാരവാഹികളായ സാം വര്‍ഗീസ്‌, വി.ജെ. തോമസ്‌, മറീന മാത്യു, ബേബി ജേക്കബ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രല്‍ വികാരി റവ. ഫാ. വി.സി. ജോസ്‌, സഹവികാരി റവ. ഫാ. ചെറിയാന്‍ ജേക്കബ്‌ എന്നിവര്‍ ചേര്‍ന്ന്‌ റവ. ജോണ്‍ ഫിലിപ്പിനെ പൊന്നാട അണിയിച്ചു.ഇടവക ട്രസ്റ്റിമാരായ ഷിബു വര്‍ഗീസ്‌, ബിജു ഫിലിപ്പ്‌ എന്നിവര്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.

രാവിലെ നടന്ന സ്‌തോത്ര ശുശ്രൂഷകള്‍ക്ക്‌ മാത്യൂസ്‌ മാര്‍ മക്കറിയാസ്‌ നേതൃത്വം നല്‍കി. ഇടവക ഗായകസംഘം മംഗളഗാനം ആലപിച്ചു.

ചടങ്ങിനോടനുബന്ധിച്ച്‌ സഭയിലെ 25 പുരോഹിതര്‍ക്ക്‌ ഉന്നതപഠനത്തിനും ചികിത്സാ ചെലവുകള്‍ക്കുമായി സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിക്ക്‌ രൂപം നല്‍കിയെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.
പൗരോഹിത്യ ജൂബിലി ആഘോഷിക്കുന്ന റവ. ഡോ. ജോണ്‍ ഫിലിപ്പിന്‌ ഇടവകയുടെ അനുമോദനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക