Image

രാഷ്ട്രപതി സ്ഥാനാര്‍ഥി: എന്‍ഡിഎ യോഗം മാറ്റി

Published on 20 June, 2012
രാഷ്ട്രപതി സ്ഥാനാര്‍ഥി: എന്‍ഡിഎ യോഗം മാറ്റി
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനായി ഇന്ന് ചേരാനിരുന്ന എന്‍ഡിഎ യോഗം മാറ്റി. അബ്ദുള്‍ കലാമിന്റെ പിന്‍മാറ്റത്തിനുശേഷം പുതിയ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ അഭിപ്രായ സമന്വയത്തിലെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് യോഗം മാറ്റിവെച്ചത്. എന്‍സിപി സ്ഥാനാര്‍ഥി പി.എ.സാംഗ്മയെ പിന്തുണയ്ക്കണോ എന്ന കാര്യത്തിലും എന്‍ഡിഎയില്‍ അഭിപ്രായഭിന്നതയുണ്ട്. സാംഗ്മയുടെ കാര്യത്തില്‍ കാത്തിരുന്ന കാണാമെന്നാണ് മുന്നണിയുടെ നിലപാട്. അതിനിടെ യുപിഎ സ്ഥാനാര്‍ഥി പ്രണാബ് മുഖര്‍ജിക്ക് പിന്തുണയുമായി ശിവസേന രംഗത്തുവന്നതും മുന്നണിക്ക് ക്ഷീണമായിട്ടുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരമുണ്ടാവുമെന്നും എന്നാല്‍ സ്ഥാനാര്‍ഥി ആരാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും ബിജെപി നേതാവ് എല്‍.കെ.അഡ്വാനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സാംഗ്മയുടെ കാര്യത്തില്‍ തീരുമാനമെടുക്കാനായി എന്‍സിപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം നാളെ ചേരുന്നുണ്ട്. ഇതിനുശേഷം എന്‍ഡിഎ യോഗം ചേര്‍ന്ന് തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക