Image

ഷുക്കൂര്‍ വധം: സിപിഎം നേതാക്കള്‍ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നുവെന്ന്

Published on 20 June, 2012
ഷുക്കൂര്‍ വധം: സിപിഎം നേതാക്കള്‍ അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തുന്നുവെന്ന്
കൊച്ചി: ഷുക്കൂര്‍ വധക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തെ സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വളപട്ടണം സിഐ യു.പ്രേമനാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ പതിമൂന്നാം പ്രതി ദിനേശന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഈ നീക്കം. സിപിഎം നേതാക്കളായ പി.ജയരാജന്‍, എം.വി ജയരാന്‍, ടി.വി രാജേഷ് എംഎല്‍എ, പ്രകാശന്‍ മാസ്റ്റര്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരെയാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക