Image

സംസ്ഥാനത്ത് എട്ടു ലക്ഷം പനിബാധിതരുണ്ടെന്ന് ആരോഗ്യമന്ത്രി

Published on 19 June, 2012
സംസ്ഥാനത്ത് എട്ടു ലക്ഷം പനിബാധിതരുണ്ടെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതുവരെ എട്ടു ലക്ഷം പേര്‍ പനി ബാധിച്ച്‌ ചികിത്സ തേടിയതായി ആരോഗ്യമന്ത്രി വി.എസ്‌ ശിവകുമാര്‍. പകര്‍ച്ചപ്പനി തടയാന്‍ ഡോക്‌ടര്‍മാരടക്കം രണ്ടായിരത്തോളം ജീവനക്കാരെ താത്‌ക്കാലികമായി നിയമിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. എല്ലാ താലൂക്ക്‌ ആശുപത്രികളിലും പ്രത്യേക പനി വാര്‍ഡുകള്‍ തുറക്കും. ചേരിപ്രദേശങ്ങളില്‍ വൈദ്യസഹായമെത്തിയ്‌ക്കാന്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ തുടങ്ങും. എല്ലാ ആശുപത്രികളിലും ഡെങ്കിപ്പനി പരിശോധനാ കിറ്റുകള്‍ എത്തിക്കും. കൂടാതെ അത്യാവശ്യ മരുന്നുകള്‍ സൗജന്യമായി നല്‍കാനും തീരുമാനമെടുത്തതായി മന്ത്രി നിയമസഭയില്‍ അറിയിച്ചു.

വിപണിയിലെ മരുന്നുകളുടെ വിലവ്യത്യാസം നിയന്ത്രിക്കാന്‍ അടിയന്തരനടപടി കൈക്കൊള്ളും. ഒരേമരുന്നുകള്‍ക്ക്‌ വിപണിയില്‍ പലവിലയാണ്‌ ഈടാക്കുന്നത്‌ കോടിയേരി ബാലകൃഷ്‌ണന്‍ സഭയുടെ ശ്രദ്ധയില്‍പെടുത്തി.

തിരുവനന്തപുരം നഗരത്തിലെ മാലിന്യപ്രശ്‌നം പരിഹരിച്ചുവരികയാണെന്ന്‌ മന്ത്രി മഞ്ഞളാംകുഴി അലി സഭയെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക