Image

നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് അധികാര ദുര്‍വിനിയോഗം നടത്തി: രാജഗോപാല്‍

Published on 19 June, 2012
നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് അധികാര ദുര്‍വിനിയോഗം നടത്തി: രാജഗോപാല്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാര ദുര്‍വിനിയോഗം നടത്തിയതായി ഒ. രാജഗോപാല്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ബിജെപി 40,000 വോട്ടാണ് പ്രതീക്ഷിച്ചത്. മന്ത്രിമാര്‍ മണ്ഡലത്തില്‍ തമ്പടിച്ച് വോട്ടുപിടിക്കാന്‍ അവിഹിതമായി ശ്രമിച്ചു. വ്യാപകമായി ജോലി വാഗ്ദാനം നല്‍കി. ചെങ്കല്‍ പഞ്ചായത്തില്‍ ശെല്‍വരാജിന്റെ ഭാര്യ സ്വകാര്യ കുറിസ്ഥാപന മാനേജരുമായി പോയത് കണ്െടത്തി പ്രശ്നമാക്കിയത് ബിജെപി പ്രവര്‍ത്തകരാണ്. പലയിടത്തും മണലൂറ്റ് മേഖലയ്ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കി. പെരുമ്പഴുതൂരില്‍ ഉള്‍പ്പെടെ സിപിഐക്കാര്‍ യുഡിഎഫിന് വോട്ടു ചെയ്തു. നായന്മാരുടെ 50 ശതമാനവും ഈഴവരുടെ 70 ശതമാനവും വോട്ട് ബിജെപിക്ക് കിട്ടി. എല്‍ഡിഎഫിന് കിട്ടുന്ന വോട്ടുകളാണ് ബിജെപിക്ക് കൂടുതലായി ലഭിച്ചത്. യുഡിഎഫിന് കിട്ടുന്ന വോട്ടുകൂടെ ലഭിച്ചെങ്കില്‍ സ്ഥിതി വേറൊരുതരത്തിലാകുമായിരുന്നു.രാഷ്ട്രീയരംഗത്ത് ബിജെപി ഇതുവരെ അയിത്തക്കാരായിരുന്നു. സാമൂഹ്യ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച നെയ്യാറ്റിന്‍കരയില്‍ നിന്ന് ബിജെപിക്ക് ആരോഗ്യകരമായ മാറ്റത്തിന് തുടക്കം കുറിച്ചതായി ഒ. രാജഗോപാല്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക