Image

ശക്തന്‍തമ്പുരാന്‍ കൊട്ടാരത്തിന്റെ മതില്‍ തകര്‍ന്നുവീണു

Published on 19 June, 2012
ശക്തന്‍തമ്പുരാന്‍ കൊട്ടാരത്തിന്റെ മതില്‍ തകര്‍ന്നുവീണു
തൃശൂര്‍: ശക്തമായ മഴയില്‍ തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ കൊട്ടാരത്തിന്റെ മതില്‍ തകര്‍ന്നു വീണു. അശോകേശ്വരം ക്ഷേത്രത്തോടു ചേര്‍ന്നു ള്ള മതിലാണ് തകര്‍ന്നത്. നവീക രണ പ്രവര്‍ത്തനങ്ങള്‍ക്കായി കൊ ട്ടാരം ഏറെ നാളായി അടച്ചിട്ടിരിക്കുകയാണ്. പുരാവസ്തു വകുപ്പിന് കീഴിലുള്ള കൊട്ടാരത്തിന്റെ ഏറെ പഴക്കമുള്ള മതില്‍, മഴയില്‍ കുതിര്‍ന്ന് ദുര്‍ബലമായ അവസ്ഥയിലായിരുന്നു. ശക്തന്‍തമ്പുരാന്‍ കൊട്ടാരത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഫണ്ടില്ലാതെ തടസപ്പെട്ട അവസ്ഥ നിലനില്‍ക്കുന്നതിനിടയിലാണ് മതില്‍ കൂടി ഇപ്പോള്‍ തകര്‍ന്ന് വീണത്. അതിനാല്‍ മതിലിന്റെ പുനര്‍ നിര്‍മാണം കൂടി പുരാവസ്തു വകുപ്പിന് സാമ്പത്തികബാധ്യതയായി മാറാനിടയുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക