Image

മതയ്ക്ക് കലാം കത്ത് അയച്ചു

Published on 19 June, 2012
മതയ്ക്ക് കലാം കത്ത് അയച്ചു
ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് തന്റെ പേര് നിര്‍ദ്ദേശിച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നന്ദി അറിയിച്ച് മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാം കത്ത് അയച്ചു. മത്സരത്തിനില്ലെന്ന തന്റെ നിലപാടില്‍ മമതയ്ക്കുണ്ടായ നിരാശയില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. 

കലാമിന്റെ കത്ത് തന്നെ ആഴത്തില്‍ സ്പര്‍ശിച്ചതായും കലാം രാജ്യത്തിനായി ചെയ്ത സേവനങ്ങളില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നതായും മമത മറുപടിയില്‍ എഴുതി. തന്റെ പോരാട്ടങ്ങള്‍ കലാമിന്റെ പിന്തുണയുണ്ടാകണമെന്നും മമത അഭ്യര്‍ഥിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക