Image

എറണാകുളം ജില്ലയിലെ പ്രശ്‌നങ്ങള്‍: സിപിഎം സംസ്ഥാന സമിതി 24ന്

Published on 19 June, 2012
എറണാകുളം ജില്ലയിലെ പ്രശ്‌നങ്ങള്‍: സിപിഎം സംസ്ഥാന സമിതി 24ന്
തിരുവനന്തപുരം: എറണാകുളം ജില്ലയിലെ സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം. സംസ്ഥാന നേതൃയോഗം ഈ മാസം വീണ്ടണ്ടും ചേരും. ഈ മാസം 24ന് വിഷയം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. സംസ്ഥാന സമിതി യോഗത്തിന് മുന്‍പ് 23ന് ജില്ലാ കമ്മിറ്റി യോഗവും ചേരുന്നുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരണവും മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിന്റെ വെളിപ്പെടുത്തലുകളും യോഗത്തില്‍ ചര്‍ച്ചയാകും. 

സ്വഭാവദൂഷ്യ ആരോപണത്തില്‍ തന്നെ കുടുക്കാന്‍ കരുക്കള്‍ നീക്കിയതു വിഎസ് പക്ഷത്തെ മുതിര്‍ന്ന നേതാക്കളായ എസ്. ശര്‍മയും കെ. ചന്ദ്രന്‍പിള്ളയും ആണെന്ന ആരോപണവുമായി ഗോപി കോട്ടമുറിക്കല്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ശര്‍മയും ചന്ദ്രന്‍പിള്ളയും കൂടാതെ വിഎസ്പക്ഷത്തെ മറ്റൊരു പ്രമുഖ നേതാവും കേന്ദ്ര കമ്മിറ്റിയംഗവും സ്വഭാവദൂഷ്യ ആരോപണം അന്വേഷിക്കുന്ന സമിതിയിലെ അംഗവുമായ എം.സി. ജോസഫൈനെതിരേയും അഭിമുഖത്തില്‍ കോട്ടമുറിക്കല്‍ ആരോപണം ഉന്നയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക