Image

വിവാദ പ്രസംഗം: സുധാകരനെതിരേ പി.ടി.തോമസ് രംഗത്ത്

Published on 19 June, 2012
വിവാദ പ്രസംഗം: സുധാകരനെതിരേ പി.ടി.തോമസ് രംഗത്ത്
കോഴിക്കോട്: വിവാദ പ്രസംഗം നടത്തിയ കെ.സുധാകരന്‍ എംപിക്കെതിരേ പി.ടി.തോമസ് എംപി രംഗത്ത്. സുധാകരന്റെ പ്രസംഗം കേരളം അംഗീകരിക്കില്ലെന്ന് പി.ടി.തോമസ് പറഞ്ഞു. ഇടുക്കിയിലെ എസ്എഫ്‌ഐ നേതാവ് അനീഷ് രാജിന്റെ കൊലപാതകം ഏത് അന്വേഷണ ഏജന്‍സി അന്വേഷിച്ചാലും സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 

നാല്‍പാടി വാസു വധത്തെ ന്യായീകരിച്ച് കഴിഞ്ഞ ദിവസമാണ് സുധാകരന്‍ പ്രസംഗം നടത്തിയത്. ഗണ്‍മാന് തോക്ക് നല്‍കിയിരിക്കുന്നത് ആക്രമിക്കുന്നവരെ വെടിവെയ്ക്കാനാണെന്നായിരുന്നു സുധാകരന്റെ പ്രസംഗം. ആക്രമിച്ചാല്‍ ഇനിയും വെടിവെയ്ക്കുമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക