Image

സിഐഎസ്എഫിനെ വെട്ടിച്ച് കൊച്ചിന്‍ പോര്‍ട് ട്രസ്റ്റില്‍ മോഷണം

Published on 19 June, 2012
സിഐഎസ്എഫിനെ വെട്ടിച്ച് കൊച്ചിന്‍ പോര്‍ട് ട്രസ്റ്റില്‍ മോഷണം
കൊച്ചി: കൊച്ചിന്‍ പോര്‍ട് ട്രസ്റ്റില്‍ ലക്ഷങ്ങളുടെ കവര്‍ച്ച. പോര്‍ട് ട്രസ്റ്റിലെ വര്‍ക് ഷോപ്പില്‍ നിന്നും ഹൈഡ്രോളിക് എഞ്ചിന്‍ ഓയില്‍ മോഷണം പോയി. രണ്ടര ലക്ഷം രൂപ വിലവരുന്ന എഞ്ചിനാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. പോര്‍ട് ട്രസ്റ്റിന്റെ സുരക്ഷ ചുമതല സിഐഎസ്എഫിനാണ്. കനത്ത സുരക്ഷയുള്ള ഇവിടെ നിന്നുള്ള കര്‍ച്ച പോലീസിനെ വെട്ടിലാക്കിയിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക