Image

ഗൃഹനാഥന്റെ തലമുടി മുറിച്ച സംഭവം: എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു

Published on 19 June, 2012
ഗൃഹനാഥന്റെ തലമുടി മുറിച്ച സംഭവം: എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു
തൊടുപുഴ: മകനെതിരെ ഭാര്യ നല്‍കിയ പരാതിയെക്കുറിച്ച് തിരക്കാന്‍ പൊലീസ് സ്‌റ്റേഷനിലെത്തിയ ഗൃഹനാഥന്റെ തലമുടിയും താടിയും വെട്ടിയ സംഭവത്തില്‍ മറയൂര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ബെന്നി.കെ.സ്‌കറിയയെ സസ്‌പെന്‍ഡു ചെയ്തു. മൂന്നാര്‍ സിഐ: പി.ഡി.മോഹനന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. വകുപ്പുതല അന്വേഷണത്തിനും ജില്ലാ പൊലീസ് മേധാവി ജോര്‍ജ് വര്‍ഗീസ് ഉത്തരവിട്ടു.

മറയൂര്‍ പള്ളനാട് സ്വദേശി അര്‍ജുനന്റെ(58)മുടിയും താടിയുമാണ് എഎസ്‌ഐയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വെട്ടിയതെന്നാണ് പരാതി. മുടിയും താടിയും നീട്ടി വളര്‍ത്തി പ്രാകൃത വേഷത്തില്‍ നടന്ന അര്‍ജുനനെ മുടി വെട്ടിച്ച് 'കുട്ടപ്പനാക്കാന്‍ വേണ്ടിയാണ് സ്വന്തം പോക്കറ്റില്‍ നിന്നും 50 രൂപ ബാര്‍ബര്‍ഷോപ്പില്‍ നല്‍കിയതെന്നും സദുദ്ദേശത്തോടെയാണ് ചെയ്തതെന്നും എഎസ്‌ഐ ബെന്നി പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക