Image

പുത്തന്‍കുളം സ്വദേശി ഷൗക്കത്ത് അലി അന്തരിച്ചു.

Published on 19 June, 2012
പുത്തന്‍കുളം സ്വദേശി ഷൗക്കത്ത് അലി അന്തരിച്ചു.
അല്‍ ഐന്‍: പുത്തന്‍കുളം തിരുത്തികാട്ടു പിലാക്കല്‍ പരേതനായ ഹുസൈന്റെ മകന്‍ ഷൗക്കത്ത് അലി(33) അന്തരിച്ചു. അല്‍ ഐനില്‍ മക്കാം ഏരിയയില്‍ ശൈഖ് ഖാലിദ് അബ്ദുല്‍ അസീസ് ഖാസിമിന്റെ ഉടമസ്ഥതയില്‍ ഉള്ള ബില്‍ഡിങില്‍ നാതൂറായി ജോലി ചെയ്തുവരികയായിരുന്നു. പുതു പൊന്നാനി മാളിയേക്കല്‍ സ്വദേശിനി ലൈലയാണ് ഭാര്യ. മക്കള്‍ ഷംസില, മുഹമ്മദ് ഷഹീം. അബ്ദുല്‍ ഗഫൂര്‍ സഹോദരനാണ്. 

അല്‍.ഐന്‍ ജിമ്മി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. പൊന്നാനി സിറ്റി വെല്‍ഫെയര്‍ ഫോറം അല്‍ഐന്‍ ഘടകം ഷൗക്കത്ത് അലിയുടെ നിര്യാണത്തില്‍ അനുശോചിച്ചു. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഉമറൂല്‍ ഫാറൂക്കിനെ 0504365718 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക