Image

സി. അച്യുതമേനോന്‍, കെ. ദാമോദരന്‍ ജന്മശതാബ്ദി: ബിനോയ് വിശ്വം പങ്കെടുക്കും

Published on 19 June, 2012
സി. അച്യുതമേനോന്‍, കെ. ദാമോദരന്‍ ജന്മശതാബ്ദി: ബിനോയ് വിശ്വം പങ്കെടുക്കും
അബുദാബി: യുവകലാസാഹിതി യു.എ.ഇ കമ്മിറ്റി ഒരുക്കുന്ന സി.അച്യുതമേനോന്‍, കെ.ദാമോദരന്‍ ജന്മശതാബ്ദിസമ്മേളനം ജൂണ്‍ 22ന് വെള്ളിയാഴ്ച വൈകിട്ട് ആറിന് അബുദാബി കേരള സോഷ്യല്‍സെന്ററില്‍ നടക്കും. അനുസ്മരണസമ്മേളനം 'രാഷ്ട്രീയവും മൂല്യങ്ങളും' എന്ന വിഷയം അവതരിപ്പിച്ച് ജനയുഗം പത്രാധിപരും മുന്‍മന്ത്രിയുമായ ബിനോയ് വിശ്വം ഉദ്ഘാടനംചെയ്യും. 

സാംസ്‌കാരിക സാമൂഹികരംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കും. അനുസ്മരണപരിപാടിയോടനുബന്ധിച്ച് 'കേരള വികസനവും അച്യുതമേനോന്റെ കാഴ്ചപ്പാടുകളും' എന്ന വിഷയത്തില്‍ ലേഖനമത്സരം, സ്വദേശാഭിമാനി അവാര്‍ഡ് ജേതാവ് രാജേഷ് രാജേന്ദ്രന്റെ നൂറ് ചിത്രങ്ങളുടെ പ്രദര്‍ശനം, കെ.ദാമോദരന്‍ രചിച്ച 'പാട്ടബാക്കി' നാടകത്തിന്റെ മിനിയേച്ചര്‍, നാടകഗാനങ്ങള്‍ കോര്‍ത്തിണക്കിയ 'മധുരിക്കും ഓര്‍മകളെ' എന്ന സംഗീത പരിപാടിയും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 3160452 , 055 5531236 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക