Image

കൊച്ചിയില്‍ ടൂറിസ്റ്റുകളെ ആക്രമിച്ച ഓട്ടോ ഡ്രൈവര്‍മാരെ റിമാന്‍ഡ്‌ ചെയ്‌തു

Published on 19 June, 2012
കൊച്ചിയില്‍ ടൂറിസ്റ്റുകളെ ആക്രമിച്ച ഓട്ടോ ഡ്രൈവര്‍മാരെ റിമാന്‍ഡ്‌ ചെയ്‌തു
കൊച്ചി: ഡല്‍ഹിയില്‍ നിന്നും കേരളത്തില്‍ വിനോദസഞ്ചാരത്തിനെത്തിയ ദമ്പതികളേയും മകനേയും ആക്രമിച്ച കേസില്‍ അറസ്റ്റിലായ ഡ്രൈവര്‍മാരെ റിമാന്‍ഡ്‌ ചെയ്‌തു. ഡല്‍ഹി സ്വദേശികളായ പ്രേം മല്‍ഹോത്ര, ഭാര്യ രാജി വര്‍ഗീസ്‌, മകന്‍ യെതിന്‍ മല്‍ഹോത്ര എന്നിവര്‍ക്കാണ്‌ ആക്രമണത്തില്‍ പരിക്കേറ്റത്‌. മെയ്‌ 11-നാണ്‌ സംഭവം നടന്നത്‌. അമിത യാത്രൂലി ചോദിച്ച്‌ മര്‍ദ്ദിച്ച്‌ അവശരാക്കിയ ചിത്രം പോലീസിന്റെ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. ദൃശ്യങ്ങളുടെ സഹായത്തോടെയാണ്‌ പോലീസ്‌ ഡ്രൈവര്‍മാരെ കുടുക്കിയത്‌.

തമിഴ്‌നാട്‌ സ്വദേശി സൂര്യ, മട്ടാഞ്ചേരി സ്വദേശികളായ നഷാദ്‌, രാഘവന്‍, രാജേഷ്‌ എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്‌ത്‌ റിമാന്‍ഡില്‍ വെച്ചത്‌.

എറണാകുളം നോര്‍ത്ത്‌ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഓട്ടം പോയ ഇവരില്‍ നിന്ന്‌ അറുപത്‌ രൂപയ്‌ക്ക്‌ പകരം എണ്‍പത്‌ രൂപ ചോദിച്ചെങ്കിലും കൊടുക്കാതിരുന്നതാണ്‌ മര്‍ദ്ദനത്തിന്‌ കാരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക