Image

ടിപി വധം: ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ കൊടിയേരി കാര്യമാക്കിയില്ലെന്ന്‌ തിരുവഞ്ചൂര്‍

Published on 19 June, 2012
ടിപി വധം: ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ കൊടിയേരി കാര്യമാക്കിയില്ലെന്ന്‌ തിരുവഞ്ചൂര്‍
തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തുമെന്ന ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ അന്നത്തെ ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്‌ണനും ആഭ്യന്തര വകുപ്പും കാര്യമാക്കിയില്ലെന്ന്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ നിയമസഭയില്‍ വ്യക്തമാക്കി. കണ്ണൂരില്‍ നിന്നുള്ള അക്രമിസംഘം ടി.പി.ചന്ദ്രശേഖരനെ വധിക്കാന്‍ ഒഞ്ചിയത്ത്‌ എത്തിയിരുന്നതായി സ്ഥിരീകരിക്കാത്ത വിവരം ലഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. രണ്ട്‌ തവണ വധിക്കാന്‍ ശ്രമം നടത്തിയ സംഘം അത്‌ പരാജയപ്പെട്ടതിനെ തുടര്‍ന്ന്‌ മടങ്ങുകയാണ്‌ ചെയ്‌തതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നുവെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

2010 നവംബര്‍ പത്തിനാണ്‌ റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ നല്‍കിയത്‌. ആഭ്യന്തരവകുപ്പിന്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ ടി.പിയെ സി.പി.എം. പ്രവര്‍ത്തകര്‍ വധിക്കാന്‍ സാധ്യതയുണ്ടെന്ന്‌ അറിയിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക