Image

നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈനീക പോസ്റ്റിനുനേരെ വെടിവെയ്‌പ്‌

Published on 19 June, 2012
നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈനീക പോസ്റ്റിനുനേരെ വെടിവെയ്‌പ്‌
ജമ്മു: വെടനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈനീക പോസ്റ്റിനുനേരെ പാക്‌ സൈന്യം വെടിവെയ്‌പ്‌ നടത്തി. പൂഞ്ച്‌ സെക്‌ടറിലെ കൃഷ്‌ണഗാട്ടിയില്‍ സൈനിക പോസ്റ്റിന്‌ നേര്‍ക്കായിരുന്നു വെടിവെയ്‌പ്‌. കഴിഞ്ഞ ഒന്‍പത്‌ ദിവസങ്ങള്‍ക്കുളളില്‍ ഇത്‌ അഞ്ചാം തവണയാണ്‌ കാഷ്‌മീരില്‍ പാക്‌ സേന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്‌. പതിനഞ്ച്‌ മിനുട്ടോളം വെടിവെയ്‌പ്‌ നീണ്‌ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യം തിരിച്ചും വെടിയുതിര്‍ത്തു. എന്നാല്‍ സംഭവത്തില്‍ ആളപായമില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക