Image

എലിസബത്ത്‌ ആന്റണിയുടെ പെയിന്റിംഗ്‌ 29 കോടി രൂപയ്‌ക്ക്‌ എയര്‍ വാങ്ങിയെന്ന്‌ റിപ്പോര്‍ട്ട്‌

Published on 19 June, 2012
എലിസബത്ത്‌ ആന്റണിയുടെ പെയിന്റിംഗ്‌ 29 കോടി രൂപയ്‌ക്ക്‌ എയര്‍ വാങ്ങിയെന്ന്‌ റിപ്പോര്‍ട്ട്‌
ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ പത്‌നി എലിസബത്ത്‌ ആന്റണിയുടെ എട്ട്‌ പെയിന്റിംഗുകള്‍ 29 കോടി രൂപയ്‌ക്ക്‌ എയര്‍ വാങ്ങിയെന്ന്‌ റിപ്പോര്‍ട്ട്‌. ചിത്രങ്ങളില്‍ രണ്ടെണ്ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചതായും ഒരു വെബ്‌സൈറ്റ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.

ഇത്രയും ഭീമമായ തുക എലിസബത്ത്‌്‌ നേതൃത്വം നല്‍കുന്ന എന്‍.ജി.ഒ വഴി നിരാലംബരായ കാന്‍സര്‍ രോഗികള്‍ക്കായി ചെലവഴിക്കുമെന്ന്‌ അവര്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്‌.

വിഖ്യാത ചിത്രകാരനായ തയ്യബ്‌ മേഹ്‌തയുടെ സെലിബ്രേഷന്‍ എന്ന ചിത്രം ഒന്നരക്കോടി രൂപയ്‌ക്ക്‌ വിറ്റതാണ്‌ ആധുനിക ഇന്ത്യന്‍ ചിത്രകലയിലെ ഏറ്റവും വലിയ കച്ചവടം.

പെയിന്റിങുകള്‍ എയര്‍പോര്‍ട്ട്‌ അതോറിറ്റിക്ക്‌ വിറ്റിട്ടുണ്ടെന്ന്‌ എലിസബത്ത്‌ സമ്മതിക്കുന്നുണ്ട്‌. എന്നാല്‍ അത്‌ എത്ര രൂപയ്‌ക്കാണെന്ന്‌ സ്ഥിരീകരിക്കാന്‍ എലിസബത്തിനെ പോലെ അതോറിറ്റിയും തയ്യാറായിട്ടില്ല. ചിത്രം വിറ്റുകിട്ടുന്ന പണം കാന്‍സര്‍ രോഗികളെ ചികിത്സിക്കാനാണ്‌ ഉപയോഗിക്കുകയെന്ന്‌ എലിസബത്ത്‌ പറയുന്നുണ്ട്‌. ഇതിന്റെ ആദ്യപടിയായി കാന്‍സര്‍ സൊസൈറ്റിക്ക്‌ 3 ലക്ഷം രൂപയുടെ ചെക്ക്‌ കൈമാറിയതായി എലിസബത്തിന്റെ ഫേസ്‌ബുക്ക്‌ പോസ്റ്റ്‌ സാക്ഷ്യപ്പെടുത്തുന്നു.

മുന്‍ ബാങ്ക്‌ ഉദ്യോഗസ്ഥയായ എലിസബത്ത്‌ ചിത്രകല ശാസ്‌ത്രീയമായി അഭ്യസിച്ചിട്ടില്ല. പക്ഷേ, കുട്ടിക്കാലം മുതല്‍ ചിത്രം വരയ്‌ക്കുന്ന ശീലമുണ്ട്‌. എന്നാല്‍ ചിത്രങ്ങള്‍ക്ക്‌ ഇത്രയേറെ പ്രസക്തിയുണ്ടോ എന്ന കാര്യം സംശയമാണ്‌.
എലിസബത്ത്‌ ആന്റണിയുടെ പെയിന്റിംഗ്‌ 29 കോടി രൂപയ്‌ക്ക്‌ എയര്‍ വാങ്ങിയെന്ന്‌ റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക