Image

വി.എസിന്റെ പേഴ്സണല്‍ സ്റ്റാഫിനെതിരെ നടപടിയെന്ന് സൂചന

Published on 19 June, 2012
വി.എസിന്റെ പേഴ്സണല്‍ സ്റ്റാഫിനെതിരെ നടപടിയെന്ന് സൂചന

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫിലെ മൂന്ന് പേര്‍ക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാവുമെന്ന് സൂചന. ഇന്ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച് ധാരണയായതായാണ് അറിവ്.

വി.എസിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് എ സുരേഷ്, അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ ശശിധരന്‍ , പ്രസ് സെക്രട്ടറി കെ ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. പാര്‍ട്ടി തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. ഇത്സംബന്ധിച്ച് പാര്‍ട്ടി മൂവരോടും വിശദീകരണം തേടിയിരുന്നു. ഇവര്‍ നല്‍കിയ വിശദീകരണം സമിതി തള്ളുകയായിരുന്നു.

സി.പി.എം ഔദ്യോഗിക നിലപാടുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന വി.എസിന്റെ ചിറകരിയുന്നതിന്റെ ഭാഗമായി പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ പുറത്താക്കുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക