Image

ടി.പി. വധം: കിര്‍മാണി മനോജിന്റെ തെളിവെടുപ്പ് മുടങ്ങി

Published on 19 June, 2012
ടി.പി. വധം: കിര്‍മാണി മനോജിന്റെ തെളിവെടുപ്പ് മുടങ്ങി
കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍ പോലീസിന്റെ പിടിയിലായ കിര്‍മാണി മനോജിനെ സിപിഎം കൂത്തുപറമ്പ് ഏരിയാ കമ്മറ്റി ഓഫീസിലെത്തിച്ച് തെളിവെടുക്കാനുളള പോലീസിന്റെ ശ്രമം തടസപ്പെട്ടു. തെളിവെടുപ്പിന്റെ വിവരമറിഞ്ഞ വന്‍ ജനക്കൂട്ടം സ്ഥലത്ത് തമ്പടിച്ചതാണ് തെളിവെടുപ്പ് മുടങ്ങാന്‍ കാരണം. ടി.പി. വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമായ തലശേരി ഡിവൈഎസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലാണ് കിര്‍മാണി മനോജിനെ തെളിവെടുപ്പിന് എത്തിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക