Image

മകളെ പീഡിപ്പിച്ച ഫ്രഞ്ച് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

Published on 19 June, 2012
 മകളെ പീഡിപ്പിച്ച ഫ്രഞ്ച് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു
ബാംഗളൂര്‍ : മൂന്നര വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഫ്രഞ്ച് നയതന്ത്രകാര്യ ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ അറസ്റ്റു ചെയ്യാന്‍ വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയിരുന്നു. അറസ്റ്റിലായ ഉദ്യോഗസ്ഥനെ പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

ഉദ്യോഗസ്ഥന്റെ ഭാര്യ മലയാളിയായ സുജ ജോണ്‍സിന്റെ പരാതിയെ തുടര്‍ന്നാണ് ബാംഗളൂരിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനെതിരേ പോലീസ് കേസെടുത്തത്. കേസുമായി സഹകരിക്കുമെന്ന് ഫ്രഞ്ച് കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു.

ബലപ്രയോഗത്തിലൂടെയുള്ള പീഡനത്തിന് ഐപിസി 376-ാം വകുപ്പു പ്രകാരമാണ് പോലീസ് കേസെടുത്തത്. കുട്ടി ലൈംഗിക പീഡനത്തിനിരയായതായി പരിശോധനയില്‍ തെളിഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക