Image

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: മൂന്നു പേര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

Published on 18 June, 2012
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: മൂന്നു പേര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: അടുത്ത മാസം 19ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മൂന്നു പേര്‍ നാമനിര്‍ദേശ പത്രിക സമര്‍ച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ ഒരാളുടെ പത്രിക തള്ളിയതായി റിട്ടേണിംഗ് ഓഫീസര്‍ വി.കെ.അഗ്നിഹോത്രി പറഞ്ഞു. വോട്ടര്‍പ്പടികയില്‍ പേരുള്ളതായി കാണിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാത്തതിനാല്‍ തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ നിന്നുള്ള എം.ഇല്യാസിന്റെ പത്രികയാണ് തള്ളിയത്.

ഗ്വാളിയാറില്‍ നിന്നുള്ള ആനന്ദ് സിംഗ് കുഷ്‌വാഹ, ഡല്‍ഹിയില്‍ നിന്നുള്ള ഓംപ്രകാശ് അഗര്‍വാള്‍, വാരണാസിയില്‍ നിന്നുള്ള നരേന്ദ്രനാഥ് ദുബേ എന്നിവരുടെ നാമനിര്‍ദേശപത്രികകളാണ് റിട്ടേണിംഗ് ഓഫീസര്‍ സ്വീകരിച്ചത്. കുഷ്‌വാഹയും അഗര്‍വാളും ശനിയാഴ്ചയും ദുബേ ഇന്നുമാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക