Image

രാഷ്ട്രപതി: പ്രണാബ് മികച്ച സ്ഥാനാര്‍ഥിയെന്ന് മനേക ഗാന്ധി

Published on 18 June, 2012
രാഷ്ട്രപതി: പ്രണാബ് മികച്ച സ്ഥാനാര്‍ഥിയെന്ന് മനേക ഗാന്ധി
ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനത്തേക്ക് യുപിഎ നിര്‍ദേശിച്ച പ്രണാബ് മുഖര്‍ജി മികച്ച സ്ഥാനാര്‍ഥിയാണെന്ന് ബിജെപി നേതാവ് മനേകാ ഗാന്ധി. പ്രണാബുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പ്രതികരിക്കുകയായിരുന്നു മനേകാ ഗാന്ധി. രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് സമവായത്തിലൂടെ ആയിരിക്കണമെന്നും മനേകാ ഗാന്ധി പറഞ്ഞു. 

പ്രണാബിനെ പോലെ തഴക്കം വന്ന രാഷ്ട്രീയ നേതാക്കളാവണം രാഷ്ട്രപതി സ്ഥാനത്ത് എത്തേണ്ടതെന്ന് കഴിഞ്ഞ ആഴ്ച മനേക വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതി സ്ഥാനാര്‍ഥിയെച്ചൊല്ലി എന്‍ഡിഎയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മനേകയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക